കെവിന്‍ വധക്കേസ്: ഒരു സാക്ഷി കൂടി കൂറുമാറി

കെവിന്‍ വധക്കേസ് വിചാരണക്കിടെ ഒരു സാക്ഷികള്‍ കൂടി കൂറുമാറി. പതിനൊന്നാം പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. നൂറ്റി രണ്ടാം സാക്ഷിയായിരുന്നു ഇംത്യാസ്. ഫോണ്‍ കണ്ടെടുത്തത് തന്റെ സാന്നിധ്യത്തിലല്ല എന്നാണ് കോടതിയില്‍ ഇയാള്‍ മൊഴി മാറ്റിയത്.

ഇതോടെ വിചാരണക്കിടെ കൂറു മാറ്റിയ സാക്ഷികളുടെ എണ്ണം ആറായി. വ്യാഴാഴ്ച രണ്ടു സാക്ഷികള്‍ കൂടി കൂറുമാറിയിരുന്നു. 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റിയത്.

അതേസമയം, കെവിന്റെ മൃതദേഹം കണ്ടത് പൊലീസിനെ വിളിച്ചറിയിച്ച പൊതുപ്രവര്‍ത്തകന്‍ റെജി ജോണ്‍സണ്‍ ഉള്‍പ്പെടെ എട്ട് സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment