കെവിന്‍റെ കൊലപാതകം : നീനു ആത്മഹത്യക്ക് ശ്രമിച്ചെന്ന് രെഹ്ന ; ആരോപണങ്ങള്‍ തള്ളി നീനു

കെവിന്‍റെ കൊലപാതകം : നീനു ആത്മഹത്യക്ക് ശ്രമിച്ചെന്ന് രെഹ്ന ; ആരോപണങ്ങള്‍ തള്ളി നീനു

തിരുവനന്തപുരം : കെവിന്‍ ജോസഫിന്റെ കൊലപാതകത്തില്‍ നീനുവിന്റെ അമ്മ രഹ്ന തുടക്കം മുതലേ സംശയിക്കപ്പെടുന്ന കൂട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കിലും പോലീസ് കേസില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു.കെവിന്റെ ബന്ധു അനീഷാണ് രഹ്നയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസിന് മൊഴി നല്‍കിയത്.

ഒളിവിലായ രഹനയെ കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയിലെടുത്തു.കോട്ടയം എസ്പി ഓഫീസിലാണ് പോലീസ് രഹ്നയെ ചോദ്യം ചെയ്തത്. ആറ് മണിക്കൂര്‍ നേരം പോലീസ് ഉദ്യോഗസ്ഥര്‍ രഹ്നയെ തലങ്ങും വിലങ്ങും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കാവുന്ന തരത്തിലുള്ളതൊന്നും രഹ്നയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് അഞ്ച് മണി വരെ നീണ്ടു.കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ പോലീസിന്റെ പിടിയിലാണ്.മകള്‍ നീനു മാനസിക രോഗിയാണ് എന്നത് ചോദ്യം ചെയ്യലിനിടെ രഹ്ന പല തവണ ആവര്‍ത്തിച്ചു.

പോലീസിന്റെ പല ചോദ്യങ്ങളോടും രഹ്ന വിതുമ്പിക്കൊണ്ടാണ് പ്രതികരിച്ചത് നീനുവിന് മാനസിക രോഗമാണ് എന്ന് തെളിയിക്കുന്ന ചില രേഖകളും പോലീസിന് മുന്നില്‍ രഹ്ന ഹാജരാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കെവിനെ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്നും രഹ്ന ആവര്‍ത്തിച്ചു. നീനുവിനെ വിവാഹം കഴിച്ച് കൊടുക്കാമെന്ന് കെവിനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതിന് മുന്‍പ് നീനു വീട് വിട്ട് ഇറങ്ങിയെന്നും രഹ്ന പറയുകയുണ്ടായി.
കെവിനുമായി നീനുവിനുള്ള ബന്ധം അറിഞ്ഞപ്പോള്‍ തന്നെ കെവിന്റെ അച്ഛനെ കണ്ട് വിവരം പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് അങ്ങനെയൊരു മകനില്ല എന്നാണ് കെവിന്റെ അച്ഛന്‍ പ്രതികരിച്ചത്. അവനുമായി പിരിഞ്ഞ് നില്‍ക്കുകയാണ് എന്നും അവനെക്കുറിച്ച് ഒന്നും അറിയില്ല എന്നുമാണ് കെവിന്റെ അച്ഛന്‍ പറഞ്ഞതെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.

സത്യം പുറത്ത് വരുമെന്ന് ഉറച്ച വിശ്വാസം ഉള്ളതായും രഹ്ന പ്രതികരിച്ചു.എന്നാല്‍ രഹ്ന തന്നെക്കുറിച്ച് പറയുന്നതെല്ലാം നുണയാണെന്നും കെവിനെ തട്ടിക്കൊണ്ട് പോയത് മുതലുള്ള എല്ലാ കാര്യങ്ങളും അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും നീനു പറയുന്നു. തന്നെ മാനസിക രോഗിയാനെന്നുള്ള അമ്മയുടെ പ്രസ്താവന തെറ്റാണെന്നും മാനസിക രോഗത്തിന് ചികിത്സ തേടിയെന്നത് കെട്ടിച്ചമച്ച കഥയാണെന്നും നീനു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*