കെവിന്‍ വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മര്‍ദ്ദനം

കെവിന്‍ വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മര്‍ദ്ദനം

കെവിന്‍ വധക്കേസിലെ സാക്ഷിയ്ക്ക് പ്രതികളുടെ മര്‍ദ്ദനം. കേസില്‍ 37ാം സാക്ഷിയായ രാജേഷിനെയാണ് ആറാം പ്രതിയായ മനുവും പതിമൂന്നാം പ്രതിയായ ഷിനുവും ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ പുനലൂര്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. കെവിനെ തട്ടികൊണ്ടുപോയ കാര്യം പതിനൊന്നാം പ്രതിയായ ഫസില്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് രാജേഷിന്റെ മൊഴി. പുനലൂരില്‍ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മര്‍ദ്ദനമെന്നാണ് രാജേഷ് കോടതിയില്‍ പറഞ്ഞത്.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും. കെവിന്റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉള്‍പ്പെടെയാണ് ഇന്ന് നടക്കുക. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply