കെവിന്‍ വധക്കേസ്: വിധി പറയുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി

കെവിന്‍ വധക്കേസ്: വിധി പറയുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി

കെവിന്‍ വധക്കേസില്‍ ശിക്ഷാവിധി പറയുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി. ദുരഭിമാനക്കൊലയെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കേസിനെ കാണേണ്ടി വരുമെന്ന് കോടതി പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദത്തിനിടെ കോടതി മുറിയില്‍ പ്രതികള്‍ പൊട്ടിക്കരഞ്ഞു.

കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികളെ വധശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. ബൈബിള്‍ വചനം അടക്കം ഉരുവിട്ടുകൊണ്ടാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്.

പ്രതികളുടെ പ്രായം പരിഗണിച്ച് അവര്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്ന് പ്രതിഭാഗം പറഞ്ഞു. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. പ്രതികളെ അശ്രയിച്ച് കഴിയുന്ന കുടുംബം ഉണ്ട്. ഇവയെല്ലാം പരിഗണിച്ച് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രതിഭാഗം പറഞ്ഞു.

എന്നാല്‍ കെവിന്റെ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതേസമയം ശിക്ഷ ഇളവു ചെയ്യണമെന്നും തങ്ങളെ ആശ്രയിച്ച് കഴിയുന്ന കുടുംബം ഉണ്ടെന്നും മാതാപിതാക്കള്‍ക്ക് പ്രായമായെന്നും പ്രതികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment