കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ല; മാനസികപ്രശ്‌നമുണ്ടെന്ന അച്ഛന്റെ ആരോപണം തെറ്റ്
കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ല; മാനസികപ്രശ്‌നമുണ്ടെന്ന അച്ഛന്റെ ആരോപണം തെറ്റ്
കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനെന്ന് നീനു കോട്ടയം: മാനസികപ്രശ്‌നമുണ്ട് എന്നു വരുത്തി തീര്‍ത്ത് കെവിന്റെ വീട്ടില്‍ നിന്നു പുറത്താക്കാനാണ് തന്റെ അച്ഛന്‍ ശ്രമിക്കുന്നത് എന്ന് നീനു. കെവിന്റെ മാതാപിതാക്കള്‍ വേണ്ടെന്ന് പറയുന്നത് വരെ കെവിന്റെ വീട്ടില്‍ തുടരും.
കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ലെന്നും നീനു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതാണ്. പണ്ടു തന്നെ കൗണ്‍സിലിങ്ങിന് കൊണ്ടു പോയിട്ടുണ്ട്. അന്നു ഡോക്ടര്‍ പറഞ്ഞതു മാതാപിതാക്കള്‍ക്കു ചികിത്സ വേണം എന്നാണെന്നും നീനു പറയുന്നു. സ്വന്തം വീട്ടില്‍ കുട്ടിക്കാലം മുതല്‍ ക്രൂരമര്‍ദ്ദനവും മാനസീക പീഡനവുമാണു നേരിടേണ്ടി വന്നത്.
കെവിനെ ഇല്ലാതാക്കാനുള്ള ഗുഢലോചനയില്‍ തന്റെ അമ്മയ്ക്കും പങ്കുണ്ട്. കെവിന്റെ വീട്ടില്‍ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കുമെന്നും സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകില്ല എന്നും നീനു പറയുന്നു. കെവിനെ പരിചയപ്പെടുന്നതിന് വളരെ മുമ്പ് വീട്ടുകാരുടെ ശകാരവും ദേഹോപദ്രവും സഹിക്കാതായപ്പോള്‍ വീട്ടില്‍ വച്ചു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് നീനു കഴിഞ്ഞ ദിവസം കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
Leave a Reply