വാടക വീട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് വീട്ടുടമയെ ഭീഷണിപ്പെടുത്തി; കെജിഎഫ് താരം യാഷിനെതിരെ ആരോപണം

വാടക വീട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് വീട്ടുടമയെ ഭീഷണിപ്പെടുത്തി; കെജിഎഫ് താരം യാഷിനെതിരെ ആരോപണം

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ കന്നഡ താരം യാഷ് മലയാളികള്‍ക്കിടയിലും തരംഗമാണ്. കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കെ വിവാദത്തിലകപ്പെട്ടിരിക്കുകയാണ് താരം.

ബംഗളൂരുവില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന വാടക വീട് ഒഴിയാനാവശ്യപ്പെട്ടതിന് വീട്ടുടമസ്ഥന്റെ ബന്ധുവിനെ താരം ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വീടൊഴിയണമെന്ന് കാണിച്ച് നിരവധി തവണ ഉടമസ്ഥന്‍ യാഷിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ താരം വീടൊഴിയാനോ വാടക പുതുക്കി നല്‍കാനോ തയ്യാറായില്ലെന്നും വീട്ടുടമ പറയുന്നു. തുടര്‍ന്ന് യാഷും കുടുംബവും വീടൊഴിഞ്ഞെങ്കിലും വീട്ടുടമയുടെ കുടുംബാംഗമായ ഉപേന്ദ്ര എന്നയാളാണ് വീടൊഴിയാന്‍ ആവശ്യപ്പെട്ടതിന് യാഷ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്.

വീട്ടുടമയുടെ ഏറ്റവും അടുത്ത ബന്ധുക്കളില്‍ ഒരാളെ യാഷ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തുകയും തനിക്കും തന്റെ കുടുംബത്തിനും ചീത്തപ്പേര് ഉണ്ടാക്കിയതിനാല്‍ തങ്ങള്‍ക്ക് അനുകൂലമായ കുറിപ്പ് പുറത്തിറക്കാനും ആവശ്യപ്പെട്ടെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment