ടൊയോട്ട ഫോർച്യൂണർ സ്വന്തമാക്കി കെജിഎഫിലെ വില്ലൻ

ടൊയോട്ട ഫോർച്യൂണർ സ്വന്തമാക്കി കെജിഎഫിലെ വില്ലൻ

കന്നഡ സിനിമയിലെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച്ചവയ്ച്ച ചിത്രമായിരുന്നു കെജിഎഫ്. അടുത്തിടെ കന്നട സിനിമയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു കെജിഎഫ്. യാഷ് നായകനായ ചിത്രത്തിലെ വില്ലൻ ഗരുഡയായി എത്തുന്ന രാമചന്ദ്ര രാജുവും ശ്രദ്ധേയ പ്രകടനമായിരുന്നു കാഴ്‍ചവച്ചത്.

ബോക്സോഫീസിൽ തരം​ഗമായി തീർന്ന കെജിഎഫിലെ ഈ സൂപ്പര്‍ വില്ലന്‍റെ യാത്ര ഇനി ടൊയോട്ട ഫോർച്യൂണറിലാണെന്നാണ് വാഹനലോകത്തെ കൗതുക വാര്‍ത്ത. ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയ വിവരം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

മിസ് സൈസ് എസ്‍യുവി വിഭാഗത്തില്‍ 2004ലെ തായ്‍ലന്‍ഡ് അന്താരാഷ്ട്ര മോട്ടോര്‍ എക്സ്പോയിലാണ് ഫോര്‍ച്യൂണറിനെ ടൊയോട്ട ആദ്യമായി അവതരിപ്പിക്കുന്നത്. 2009ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച വാഹനത്തിന്‍റെ ണ്ടാം തലമുറ 2016ല്‍ പുറത്തിറങ്ങി. അടുത്തിടെ വാഹനത്തിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെയും അവതരിപ്പിച്ചിരുന്നു.

ഫോർച്യൂണറിൽ 2.8 ലീറ്റർ ഡീസൽ. 2.7 ലീറ്റർ പെട്രോളള്‍ എൻജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. ഡീസൽ എൻജിന്‍ 3400 ആർപിഎമ്മിൽ 177 പിഎസ് കരുത്തും 1600 മുതൽ 2400 വരെ ആർപിഎമ്മിൽ 420 എൻഎം ടോർക്കും സൃഷ്‍ടിക്കും.

പെട്രോൾ എൻജിന്‍ 166 പിഎസ് കരുത്തും 245 എൻഎം ടോർക്കും സൃഷ്‍ടിക്കും. 27.83 ലക്ഷം മുതൽ 33.60 ലക്ഷം രൂപവരെയാണ് ഫോർച്യൂണറിന്റെ എക്സ്ഷോറൂം വില. എന്നാല്‍ ഫോർച്യൂണറിന്റെ ഏതു മോഡലാണ് രാമചന്ദ്ര രാജു സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment