ആരോഗ്യമുള്ള കുട്ടികളാണോ സ്വപ്നം? എന്നാൽ പ്രഭാതഭക്ഷണം ഇങ്ങനെ നൽകാം
ആരോഗ്യമുള്ള കുട്ടികളാണോ സ്വപ്നം? എന്നാൽ പ്രഭാതഭക്ഷണം ഇങ്ങനെ നൽകാം
തിരക്കേറിയ ജീവിതത്തിൽ കുഞ്ഞുങ്ങളുടെ ഭക്ഷണം പോലും ഇന്ന് പലരും മറക്കുന്നു, അല്ലെങ്കിൽ അത്ര പ്രാധാന്യം നൽകുന്നില്ല. നമ്മുടെ ഓരോ അവയവങ്ങള്‍ക്കും ഗ്രന്ഥികള്‍ക്കും ഓരോ പ്രവര്‍ത്തനങ്ങളാണുള്ളത്.
നമ്മുടെ കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ഓഫീസില്‍ പോകണം, കുട്ടികളെ സ്കൂളില്‍ അയയ്ക്കണം ഇതിനൊക്കെ സമയം വേണം.
അതിനിടയില്‍ പ്രഭാതഭക്ഷണത്തില്‍ ശ്രദ്ധയില്ലാതാകുന്നു. സ്കൂളിലേക്ക് പോകുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രഭാതഭക്ഷണം നിര്‍ബന്ധമായും നല്‍കണം. പ്രഭാതഭക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് അറിയാം…
ബ്രേക്ക് ഫാസ്റ്റ് ബ്രെയിന്‍ ഫുഡ്
ഏത് പ്രായത്തിലുള്ള ആയലും കുട്ടികളുടെ ശരിയായ രീതിയിലുള്ള ബുദ്ധിവികാസത്തിന് പ്രഭാതഭക്ഷണം കൂടിയേ തീരൂ. പ്രഭാതഭക്ഷണത്തിന് സമയമില്ല എന്നുപറഞ്ഞാണ് മിക്ക കുട്ടികളും സ്കൂളിലേക്കു പോകുന്നത്.
ഇതില്‍ കുട്ടികളെ തെറ്റുപറഞ്ഞിട്ടു കാര്യമില്ല. കാരണം മാതാപിതാക്കളും ജോലിത്തിരക്കിനിടയില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതായിരിക്കും. ഒരു ഗ്ലാസ് പാലിലോ, രണ്ടു ബിസ്കറ്റിലോ, രണ്ടു കഷണം ബ്രെഡിലോ ഒരു പഴത്തിലോ കുട്ടികളുടെ പ്രഭാതഭക്ഷണം ഒതുങ്ങുന്നു. ഒരു ദിവസം നാം കഴിക്കുന്ന ഭക്ഷണത്തില്‍ പ്രഥമസ്ഥാനമാണ് പ്രഭാതഭക്ഷണത്തിനുള്ളത്.
രാവിലെ ബിസ്ക്കറ്റുകളിൽ മാത്രം പ്രഭാതഭക്ഷണം നിർത്തുന്ന കുട്ടികളുണ്ട്, മിക്ക കുട്ടികളും രാത്രി നേരത്തേ അത്താഴം കഴിക്കുന്നവരായിരിക്കും. പ്രഭാതഭക്ഷണം കഴിക്കാതിരുന്നാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ വളരെ ഗുരുതരമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണത്തിലേക്കു നമ്മുടെ കുട്ടികളെ എത്തിക്കുന്നു. ഡയറ്റിംഗിന്റെ പേരില്‍പോലും പ്രഭാതഭക്ഷണം ഒഴിവാക്കിക്കൂടാ.
പ്രഭാതഭക്ഷണത്തില്‍ ശ്രദ്ധിക്കാം
കുഞ്ഞുങ്ങൾ രാവിലെ എഴുന്നേറ്റ് ഉടന്‍ വെറുംവയറ്റില്‍ ഒന്നോ രണേ്ടാ ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ശരീരത്തില്‍നിന്നും വിഷാംശം നീക്കം ചെയ്യുന്നതിനു സഹായിക്കുന്നു. ഇതുവഴി മലബന്ധം ഇല്ലാതാക്കുന്നു.
പോഷകസമൃദ്ധമായ ആഹാരരീതിയാണ് പ്രാതലിനായി തെരഞ്ഞെടുക്കേണ്ടത്. കുട്ടികളുടെ നിത്യേനയുള്ള പ്രഭാതഭക്ഷണത്തില്‍ മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം.
ഒരേരീതിയിലുള്ള പ്രഭാതഭക്ഷണം ഒഴിവാക്കി പലതരത്തിലുള്ള ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതുവഴി ധാരാളം നാരുകള്‍ ശരീരത്തിനു ലഭിക്കുന്നു. ഉദാഹരണമായി അരി, ഗോതമ്പ്, സൂചി, ഓട്സ്, റാഗി, റവ എന്നിവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കുട്ടികളെ സംബന്ധിച്ചു പാലും പാലുത്പന്നങ്ങളുമാണ് അവരുടെ പ്രധാന ആഹാരം.
വളരുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് ശരീരത്തിന് കൂടുതലായി ആവശ്യമുള്ള കാത്സ്യം, പ്രോട്ടീന്‍ മുതലായവ പാലില്‍നിന്നും പാലുത്പന്നങ്ങളായ നെയ്യ്, വെണ്ണ, പനീര്‍ എന്നിവയില്‍നിന്നും ലഭിക്കുന്നു.
അതുകൊണ്ട് പാല് ഒരു സമീകൃതാഹാരമാണ്. ശരീരനിര്മിതിക്കാവശ്യമായ മാംസ്യം, എല്ലുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍, ഊര്‍ജം നല്കുന്ന പാല്കൊഴുപ്പും ലാക്റ്റോസില് അടങ്ങിയിരിക്കുന്നു.
ധാന്യങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും മിശ്രണമാണ് എപ്പോഴും നല്ലത്. ഇതുവഴി ശരീരത്തിനാവശ്യമായ മാംസ്യം, അന്നജം, നാരുകള്‍, ബി വൈറ്റമിനുകള്‍ എന്നിവ ലഭിക്കുന്നു. ഉദാഹരണമായി ഇഡലിയുടെയോ ദോശയുടെയോ കൂടെ സാമ്പാര്‍ ഒരു കോമ്പിനേഷനായി തെരഞ്ഞെടുക്കുക.
പ്രഭാതഭക്ഷണമായി പുട്ട്, അപ്പം, ഇടിയപ്പം, ചപ്പാത്തി ഇവയുടെ കൂടെ കടലക്കറി, ചെറുപയര്‍കറി, മുട്ടക്കറി അല്ലെങ്കില്‍ വെജിറ്റബിള്‍ കുറുമ ചേര്‍ക്കുക. ഇവയ്ക്കു പുറമെ ഒരു ഗ്ലാസ് പാലും ഏതെങ്കിലും ഒരു പഴവര്‍ഗങ്ങള്‍കൂടി ഉള്‍പ്പെടുത്തുക. ഇപ്പോള്‍ കഴിക്കുന്ന പ്രഭാതഭക്ഷണം സമീകൃതമായി.
ശരീരത്തിനാവശ്യമായ പോഷണത്തിന്റെ നാലിലൊന്ന് നമ്മുടെ പ്രഭാതഭക്ഷണത്തില്‍നിന്നാണ് ലഭിക്കേണ്ടതെന്ന വസ്തുത മറക്കേണ്ട. കുട്ടികളുടെ താത്പര്യമനുസരിച്ച് ഭക്ഷണം പാചകം ചെയ്യുമ്പോള്‍ അതില്‍ പോഷകഘടകങ്ങള്‍ ചേരുന്നുണേ്ടായെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കുട്ടികളെ കൃത്യസമയത്തുതന്നെ പ്രഭാതഭക്ഷണം കഴിക്കാന്‍ ശീലിപ്പിക്കുക.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply