കുഞ്ഞുവാവകൾ ഉറങ്ങി നേടട്ടെ ആരോഗ്യം
ഉറക്കം മനുഷ്യന് ഏറ്റവും അത്യന്താപേക്ഷിതമായ കാര്യമാണ്. ജനിച്ച് വീണ ഉടനെയുള്ള കുഞ്ഞുങ്ങളും, മുതിർന്നവരും മറ്റുള്ളവരുമെല്ലാം ഉറങ്ങുന്നത് വ്യത്യസ്തമായ രീതിയിലാണ്. ശരിയായ ഉറക്കം കിട്ടുന്നവർ കൂടുതൽ ആരോഗ്യമുള്ളവരും ഊർജ്വസ്വലരുമായി കാണപ്പെടുന്നു.
കുഞ്ഞുവാവകളെ പരിചരിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് കുഞ്ഞിന് ഉറക്കം ആവശ്യത്തിന് ലഭിയ്ക്കുന്നുണ്ടോ എന്നത്. നല്ല ഉറക്കം കുഞ്ഞുങ്ങളെ കൂടുതൽ ആരോഗ്യമുള്ളവരാക്കി തീർക്കുന്നു.
അധികം തണുപ്പും ചൂടും ഈർപ്പവുമില്ലാത്ത സ്ഥലം വേണം കുഞ്ഞുങ്ങൾക്ക് ഉറങ്ങാനായി തിരഞ്ഞെടുക്കാൻ. അസ്വസ്ഥതകളേതുമില്ലാത്ത കുഞ്ഞുങ്ങൾക്ക് നല്ല ഉറക്കം ലഭിയ്ക്കുകയും അതുവഴി കുഞ്ഞുങ്ങൾ ഏറെ ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യും.
പ്രായമായവരെ അപേക്ഷിച്ച് നവജാത ശിശുക്കളും കുഞ്ഞുങ്ങളും ഏറെ നേരം ഉറങ്ങാറുണ്ട്, നവജാത ശിശുക്കൾ ജനിച്ചതിന്റെ ആദ്യ കാലങ്ങളിൽ പാൽ കുടിക്കാനും അതല്ലെങ്കിൽ അസ്വസ്ഥതകളുണ്ടാകുമെഹ്കിൽ മാത്രമാണ് ഉണരുക, അല്ലാത്ത സമയമെല്ലാം നവജാത ശിശു ഉറങ്ങുകയാണ് പതിവ്.
Leave a Reply
You must be logged in to post a comment.