ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ്

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ് Kiran Aircraft at Akkulam

Kiran Aircraft at AkkulamKiran Aircraft at Akkulam തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ ആകര്‍ഷകമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ കിരണ്‍ എയര്‍ക്രാഫ്റ്റും. എയര്‍ക്രാഫ്റ്റ് സ്ഥാപിച്ചതിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ആക്കുളത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെയാകെ അഭിമാനമായ ഇന്ത്യന്‍ വ്യോമസേന നല്‍കുന്ന സ്നേഹാംഗീകാരമാണ് ഈ എയര്‍ക്രാഫ്റ്റെന്ന് മന്ത്രി പറഞ്ഞു.

1968 മുതല്‍ ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാദമിയുടെ പരിശീലന വിമാനമായിരുന്നു കിരണ്‍ എം.കെ വണ്‍. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ പ്രിയങ്കരമാകും ചരിത്ര പ്രാധാന്യമുള്ള കിരണ്‍ എയര്‍ ക്രാഫ്റ്റെന്ന് സതേണ്‍ എയര്‍ കമാന്റിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ് പറഞ്ഞു. പത്ത് ലക്ഷം മണിക്കൂറുകള്‍ പറന്ന, ആറായിരം പൈലറ്റുകളെ പരിശീലിപ്പിച്ച ഈ എയര്‍ക്രാഫ്റ്റ് വ്യോമസേനയുടെ അഭിമാന താരമാണ്.

Also Read >> ദുബായ് പോലീസ് ഇനി പറന്ന് വരും…ജാഗ്രതൈ !

Kiran Aircraft at Akkulam ആകാശ അഭ്യാസത്തിലൂടെ വിസ്മയിപ്പിക്കുന്ന സൂര്യകിരണ്‍ സംഘത്തിലും ഈ എയര്‍ക്രാഫ്റ്റുണ്ടായിരുന്നു. രാജ്യത്തിന്റെയും വ്യോമസേനയുടെയും ചരിത്രത്തില്‍ ഇടം നേടിയ കിരണ്‍ എയര്‍ക്രാഫ്റ്റ് ആക്കുളത്തിന്റെ ആകര്‍ഷണങ്ങളിലൊന്നാകും. ഉദ്ഘാടന ചടങ്ങില്‍ ഉഷാ ടൈറ്റസ് ഐഎഎസ്, ആക്കുളം വാര്‍ഡ് കൗണ്‍സിലര്‍ വി.ആര്‍ സിനി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*