കിറ്റക്സ് കമ്പനി മാലിന്യക്കടത്ത് കൈയോടെ പിടികൂടി നാട്ടുകാർ
കിറ്റക്സ് കമ്പനി മാലിന്യക്കടത്ത് കൈയോടെ പിടികൂടി നാട്ടുകാർ…തങ്ങൾക്കു ബന്ധമില്ലെന്നു കമ്പനി. ഒടുവിൽ സിനിമാ സ്റ്റെൽ ക്ലൈമാക്സ്
കിറ്റക്സ് കമ്പനിയുടെ മാലിന്യ കടത്തലിനു പൂട്ടിട്ട് നാട്ടുകാർ. കിറ്റെക്സിന്റെ കിഴക്കമ്പലം കമ്പനിയിൽ നിന്നും അമ്പലമുകൾ മാലിന്യ പ്ലാന്റിലേക്ക് കൊണ്ട് പോയ രാസമാലിന്യം ടിപ്പർ ലോറിയിൽ നിന്നും റോഡിലേക്ക് ഒലിച്ചിറങ്ങിയ നിലയിലായിരുന്നു.
കുന്നത്തുനാട് പഞ്ചായത്തിലെ പള്ളിക്കര മുതൽ പെരിങ്ങാല വരെ രാസമാലിന്യം റോഡിലേക്ക് വീണു കിടക്കുന്നതിനെ തുടർന്ന് അസഹനീയമായ ദുർഗന്ധവും റോഡരികിൽ താമസിക്കുന്ന പലർക്കും ശ്വാസ തടസ്സവും അനുഭവപ്പെട്ടു.
നാട്ടുകാർ കമ്പനി ഉപരോധിച്ചെങ്കിലും ഇതുമായി തങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്.സുരക്ഷിതമായ രീതിയിൽ രാത്രിയിൽ മാത്രം കൊണ്ടുപോകേണ്ട മാലിന്യമാണ് പട്ടാപ്പകൽ ലോറിയിൽ കടത്താൻ ശ്രമിച്ചത്.സംഭവം അറിഞ്ഞ ഉടൻ അമ്പലമുകൾ പൊലീസ് സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയിൽ എടുത്തു.
എന്നാൽ ഇത്തരം സംഭവങ്ങളിൽ പെറ്റിക്കേസുകൾ മാത്രം ചുമത്തി വിട്ടയയ്ക്കൽ പതിവായതിനാലാണ് ഇവ വീണ്ടും ആവർത്തിക്കപ്പെടുന്നതെന്ന് പ്രദേശ വാസികൾ ആരോപിക്കുന്നു.നാട്ടുകാരുടെ കൂട്ടായ പ്രതിഷേധത്തിൽ രാസമാലിന്യങ്ങൾ വീണ റോഡ് കമ്പനി അധികൃതർ തന്നെ വൃത്തിയാക്കി.
Leave a Reply