എറണാകുളത്ത് വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

Kizhakkambalam Accident Two Death



എറണാകുളത്ത് വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു




എറണാകുളം കിഴക്കമ്പലം പഴങ്ങനാട് നടന്ന വാഹന അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കിഴക്കമ്പലം പഴങ്ങനാട് നടക്കാനിറങ്ങിയ സ്ത്രീകള്‍ക്ക് നേരെയാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞ്കയറി അപകടം ഉണ്ടായത്.

പുലര്‍ച്ചെയാണ് അപകടം നടന്നത്. കാൽനട യാത്രക്കാരായ നാല് പേരെയാണ് വാഹനമിടിച്ചത്. ഇവരിൽ പരിക്കേറ്റ രണ്ട് പേർ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്.

ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അതേസമയം കാറിൽ ഉണ്ടായിരുന്ന ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കാൽനട യാത്രക്കാരായ നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.



വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*