നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറന്നു പ്രവർത്തിക്കും

നാളെ നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേക്ക് കേടുപാടുകള്‍ സംഭവിക്കാത്തതും കാര്യമായ വെള്ളം കൂടാത്തതുമാണ് അനുകൂലഘടകമായത്. പത്തിലധികം വലിയ മോട്ടോറുകള്‍ ഉപയോഗിച്ചാണ് വിമാനത്താവളത്തിനുള്ളിലെ വെള്ളം പുറത്തേക്ക് ഒഴുക്കിയത്.

എന്നാൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെയാണ് സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

കൂടാതെ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. റണ്‍വേക്ക് അടക്കം കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ ദിവസങ്ങളോളം തടസപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment