കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ യെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ യെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ വിപിന്‍ ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. സി പി ഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം എല്‍ എ യെ മര്‍ദിച്ചതിനാണ് നടപടി.

ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഐ ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് എം എല്‍ എ യ്ക്ക് പോലീസിന്‍റെ മര്‍ദനമേറ്റത്. എം എല്‍ എ യെ മര്‍ദിച്ച കൊച്ചി സെന്‍ട്രല്‍ എസ് ഐ വിപിന്‍ ദാസിനെതിരെ നടപടി വേണമെന്ന് സി പി ഐ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ട്‌ വന്നതിന് ശേഷം ആലോചിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെയും സി പി എം നേതൃത്വത്തിന്റെയും നിലപാട്. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ കടുത്ത പരാമര്‍ശം ഉണ്ടായിരുന്നില്ല.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകിലെന്ന് കഴിഞ്ഞ ദിവസം ഡി ജി പി ലോക്നാഥ് ബെഹ്ര വ്യക്തമാക്കിയിരുന്നു. അതേസമയം കൊച്ചി റേഞ്ച് ഐ.ജി നല്‍കിയ റിപ്പോര്‍ട്ടില്‍ എം എല്‍ എ യെ തിരിച്ചറിയുന്നതില്‍ എസ് ഐ വിപിന്‍ ദാസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് എസ് ഐ യെ ഇപ്പോള്‍ സസ്പെന്ഡ് ചെയ്തിരിക്കുന്നത്. സി പി ഐ നടത്തിയ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം എല്‍ ആ യ്ക്കും സി പി ഐ ജില്ല സെക്രട്ടറി പി രാജുവിനും മര്‍ദ്ദനം ഏറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment