ഗോസ്റ്റ് റൈഡർ കൊച്ചിയില്‍ അറസ്റ്റിലായി
ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളെ ശല്യം ചെയ്യുന്ന ഗോസ്റ്റ് റൈഡർ അറസ്റ്റിലായി
പാലാരിവട്ടം: ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ കടന്ന് ആക്രമിക്കുന്നത് പതിവാക്കിയ ഗോസ്റ്റ് റൈഡർ എന്നറിയപ്പെടുന്ന നിഖിൽ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തനിച്ച് താമസിക്കുന്നതും സഞ്ചരിക്കുന്നതുമായ സ്ത്രീകളുടെ യാത്രാസമയം നിരീക്ഷിച്ച് അവരെ പിന്തുടർന്ന് ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്.
ഇത്തരത്തിലുള്ള പരാതികൾ ലഭിക്കുന്നത് പതിവായതോടെ ഓപ്പറേഷൻ ഗോസ്റ്റ് റൈഡർ എന്ന പേരിൽ പ്രതി സഞ്ചരിക്കുന്ന വഴികളിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ തുടർച്ചയായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ സാഹസികമായി പിടികൂടിയത്.
Leave a Reply
You must be logged in to post a comment.