കൊച്ചി യുവാവിന്റെ മരണം; യുവതിയെന്ന പേരില്‍ വിളിച്ചുവരുത്തി ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തി

കൊച്ചി യുവാവിന്റെ മരണം; യുവതിയെന്ന പേരില്‍ വിളിച്ചുവരുത്തി ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തി

കൊച്ചി: കൊച്ചി കാക്കനാട് പാലച്ചുവടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ട കേസില്‍ വഴിത്തിരിവ്. യുവതിയുടെതെന്ന പേരില്‍ വ്യാജ വാട്സാപ് സന്ദേശം നല്‍കി വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ ബന്ധുക്കളായ ഏഴുപേരെ അറസ്റ്റ് ചെയ്തു. അലി,സലാം,മുഹമ്മദ്‌ ഫൈസല്‍,കെ കെ സിറാജുദീന്‍, കെ ഐ യൂസഫ്‌, അജാസ് എനിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മൊത്തം പതിനാലു പ്രതികളാണ് ഉള്ളത്.

ജിബിനെ ആസൂത്രിതമായി വിളിച്ചു വരുത്തി കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു. ജിബിനുമായി അടുപ്പമുണ്ടായിരുന്ന യുവതിയുടെ വാട്സാപ് സന്ദേശം വഴിയാണ് ജിബിനെ കൊലപ്പെടുത്താന്‍ ബന്ധുക്കള്‍ കുരുക്കൊരുക്കിയത്.

യുവതിയ്ക്ക് ജിബിനുമായുള്ള വഴിവിട്ട ബന്ധം യുവതിയുടെ വിവാഹ മോചനത്തിന്റെ വക്കിലെത്തിച്ചിരുന്നു. ഇതാണ് ജിബിനെ കൊലപ്പെടുത്താന്‍ യുവതിയുടെ ബന്ധുക്കള്‍ തീരുമാനിച്ചത്. രണ്ടു പ്രാവശ്യം ജിബിനുമായുള്ള ബന്ധത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് സ്വന്തം വീട്ടില്‍ കൊണ്ടാക്കിയിരുന്നു.

എന്നാല്‍ പള്ളിക്കമ്മിറ്റിയുടെ ഒതുതീര്‍പ്പിനെ തുടര്‍ന്ന് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ അടുത്തിടെ യുവതിയുടെ ഭര്‍ത്താവ് വീണ്ടും വിദേശത്ത് പോയതോടെ ഇരുവരും ബന്ധം വീണ്ടും തുടരുകയായിരുന്നു.

ഇതിനിടയില്‍ ഇരുവരെയും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ ഇരുവരെയും പിടികൂടിയിരുന്നു എന്നും പറയപ്പെടുന്നു. ഇതോടെയാണ് ജിബിനെ കൊലപ്പെടുത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.

വെണ്ണല ചക്കരപ്പറമ്പ് വൃന്ദാവന്‍ റോഡില്‍ തെക്കേപാടത്ത് വര്‍ഗീസിന്റെ മകന്‍ ജിബിന്‍ (34)നെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാലച്ചുവട് ക്ഷേത്രത്തിനു സമീപം റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ നാലുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ചിലരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*