കൊച്ചിയിൽ നിന്നും കാണാതായ സി ഐ യെ കണ്ടെത്തി

കൊച്ചി സിറ്റി സെൻട്രൽ പോലീസ് സ്റ്റേഷൻ സി ഐ വി എസ് നവാസിനെ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസം മുൻപ് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തമിഴ്നാട്ടിലെ കാരൂരിൽ നിന്ന് റെയിൽവേ പൊലീസാണ് കണ്ടെത്തിയത്.

മേലുദ്യോഗസ്ഥനുമായുണ്ടായ തർക്കത്തെ തുടർന്ന് മാനസികമായി തകർന്ന നവാസ് നാടുവിടുകയായിരുന്നു. ഇദ്ദേഹത്തെ കാണാനില്ലെന്ന് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. മേലുദ്യോഗസ്ഥന്റെ സമ്മർദ്ദവും ഭീഷണിയുമാണ് നവാസ് നാടുവിടാൻ കാരണമെന്ന് ഭാര്യ ആരോപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment