Kochi-Muziris Biennale will begin on December 12 l കൊച്ചി-മുസിരിസ് ബിനാലെ ഡിസംബര്‍ 12ന് ആരംഭിക്കും: സന്ദര്‍ശകര്‍ക്ക് കൂടുതല്‍ ഗതാഗത സൗകര്യമൊരുക്കും
കൊച്ചി-മുസിരിസ് ബിനാലെ ഡിസംബര്‍ 12ന് ആരംഭിക്കും: സന്ദര്‍ശകര്‍ക്ക്
കൂടുതല്‍ ഗതാഗത സൗകര്യമൊരുക്കും
കൊച്ചി: പ്രളയശേഷം ടൂറിസം മേഖലയിലനുഭവപ്പെട്ട മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കൊച്ചി- മുസിരിസ് ബിനാലെ സഹായിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ ബിനാലെ സന്ദര്‍ശിക്കാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിനാലെയുടെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ബോള്‍ഗാട്ടിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read >> പ്രണയത്തെ എതിര്‍ത്തു: വീടുവിട്ടിറങ്ങിയ ജാക്കിച്ചാന്‍റെ മകള്‍ കൂട്ടുകാരിയെ വിവാഹംകഴിച്ചു
ബിനാലെയില്‍ സന്ദര്‍ശകരുടെ യാത്രാസൗകര്യം ഉറപ്പുവരുത്താനായി ബോട്ട് സര്‍വീസുകളുടെയും എറണാകുളം-ഫോര്‍ട്ടുകൊച്ചി ബസ് സര്‍വീസുകളുടെയും എണ്ണം കൂട്ടും. രാത്രി ബിനാലെ അവസാനിക്കുമ്പോള്‍ സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ബസ് സര്‍വീസും ബോട്ട് സര്‍വീസും ഉറപ്പാക്കണമെന്ന് മന്ത്രി കെഎസ്ആര്‍ടിസിയോടും ജലഗതാഗത വകുപ്പിനോടും ആവശ്യപ്പെട്ടു.
ബിനാലെയോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ പോലീസ് വിശദീകരിച്ചു. കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.ബൈക്ക് പെട്രോളിംഗ് ശക്തമാക്കും.ഫോര്‍ട്ടുകൊച്ചിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം സ്ഥാപിക്കും.ടാക്‌സി-ഓട്ടോ ഡ്രൈവര്‍മാര്‍,ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍,ഹോംസ്‌റ്റേ നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക പരിശീലനവും പോലീസ് സംഘടിപ്പിക്കും.
ബിനാലെയുടെ സംഘാടനം കുറ്റമറ്റതാക്കാന്‍ ജില്ലാ കലക്ടര്‍ കണ്‍വീനറായ അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, സബ് കലക്ടര്‍, നഗരസഭ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ബിനാലെ ഫൗണ്ടേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണിത്.
ഡിസംബര്‍ 12ന് ആരംഭിക്കുന്ന 108 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെയുടെ തീം അന്യതയില്‍ നിന്ന് അനേ്യാന്യത്തിലേക്ക് എന്നതാണ്. 32 രാജ്യങ്ങളില്‍ നിന്നായി 138 കലാകാരന്മാരുടെ 94 പ്രൊജക്ടുകളാണ് ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബിനാലെയുടെ പവലിയന്‍ സാധനങ്ങള്‍ ഉപയോഗിച്ച് 12 പ്രളയബാധിത വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ബിനാലെ ഫൗണ്ടേഷന് പദ്ധതിയുണ്ടെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
Leave a Reply