Kochi Gunda gang arrest l ഗുണ്ടാ നേതാവ് ആശാനും സംഘവും പിടിയില്‍
ഗുണ്ടാ നേതാവ് ആശാനും സംഘവും പിടിയില്‍ Kochi Gunda gang arrest
Kochi Gunda gang arrest എറണാകുളം ജില്ലയില്‍ കൊലപാതക കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആശാന്‍ എന്ന് വിളിക്കുന്ന ചേരാനല്ലൂര്‍ കൂനംപറമ്പില്‍ രാധാകൃഷ്ണനും സംഘവും കൊച്ചി പോലീസിന്റെ പിടിയിലായി. വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. വ്യാപാരിയെ തട്ടികൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസിന്‍റെ അന്വേഷണത്തിനിടയ്ക്കാണ് ഗുണ്ടാ സംഘം വലയിലായത്.
കുന്നത്തെരി സ്വദേശി വടിവാള്‍ സുലൈമാന്‍ എന്ന് വിളിക്കുന്ന സുലൈമാന്‍,ഏലൂര്‍ ബോസ്കോ കോളനിയില്‍ പുന്നൂസ് എന്ന് വിളിക്കുന്ന സരത് കുമാര്‍, മോട്ടക്കണ്ണന്‍ എന്ന് വിളിക്കുന്ന സൂര്യ എന്നിവരാണ് അറസ്റ്റിലായത്. പുന്നൂസ് എന്ന് വിളിക്കുന്ന ശരത് കുമാര്‍ രണ്ടു 308 കേസുകളിലെ പ്രതിയാണ്. ഉണ്ണി കൊലക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അനസിനോടുള്ള ആരാധന മൂത്ത് ഇയാള്‍ ഇടതു നെഞ്ചില്‍ ANASIKKA എന്ന് പച്ചകുത്തിയിട്ടുണ്ട്.
പെരുമ്പാവൂര്‍ സ്വദേശിയായ ഉണ്ണിയെ കര്‍ണ്ണാടകയില്‍ വെച്ച് കൊലപ്പെടുത്തിയത് രാധാകൃഷ്ണന്റെ സംഘമാണ്. ഇതില്‍ പ്രധാനിയായ അനസിനെ കഴിഞ്ഞ ദിവസം പോലീസ് കാക്കനാട് നിന്നും അറസ്റ്റ് ചെയ്തിരുന്നു. അനസിനെകുറിച്ച് പോലീസിന് വിവരം നല്‍കിയ ഹമീദ് എന്നയാളെ കണ്ടെത്തി കൊടുക്കാത്തത് കൊണ്ട് അബ്ദുല്‍ സലാം എന്നയാളെ ഇവര്‍ തട്ടികൊണ്ട് പോയി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
കുട്ടിക്കാട്ടുകരയിലുള്ള ഒഴിഞ്ഞ സ്ഥലത്ത് അബ്ദുല്‍ സലാമിനെ വിളിച്ചു വരുത്തുകയും വാലും ഇരുമ്പ് വടി കാണിച്ച് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരുമ്പ് വടികൊണ്ട് കഴുത്തിന് അടിക്കുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ കയറ്റി പാതാളം ETH ബാറില്‍ എത്തിക്കുകയും തടഞ്ഞു വെച്ച് മര്‍ദിക്കുകയും ചെയ്തു. ഇവിടെ നിന്നും കുതറി ഓടിയ അബ്ദുല്‍ സലാം ഏലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദേശ പ്രകാരം പാലാരിവട്ടം എസ് ഐ സനല്‍ ഏലൂര്‍ എസ് ഐ നെല്‍സണ്‍ ജോര്‍ജ്, എ എസ് ഐ മാരായ ജയിംസ്, ജോസഫ്, എസ്കി പി ഓ മാരായ സന്തോഷ്, അരുണ്‍ സി പി ഒ അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Leave a Reply