കൊച്ചി പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച പ്രതി പിടിയില്‍

കൊച്ചി പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച പ്രതി പിടിയില്‍

കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി. പാലക്കാട് സ്വദേശി മനുവാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ മാര്‍ച്ച് പതിനാലാം തീയതി രാത്രി എട്ടരയോടെയാണ് കൊച്ചി പനമ്പള്ളി നഗറിലൂടെ ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചത്. ബൈക്കിലെത്തിയ ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച ശേഷം കടന്നുകളയുകയായിരുന്നു.

ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തിയാണ് ഇന്ധനം ഒഴിച്ചത്. സംഭവത്തിന്‌ ശേഷം അബുദാബിയിലേക്ക് കടന്ന മനുവിനെ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment