ഗെയിമിംഗ് ഒരു മികച്ച കരിയര്‍ ഓപ്ഷനാക്കാന്‍ കൊച്ചിക്കാര്‍ മുന്‍പില്‍
ഗെയിമിംഗ് ഒരു മികച്ച കരിയര്‍ ഓപ്ഷനാക്കാന്‍ കൊച്ചിക്കാര്‍ മുന്‍പില്‍

കൊച്ചി: കൊച്ചിയിലെ 89 ശതമാനം ഗെയിമര്‍മാരും ഒരു മികച്ച കരി യര്‍ ഓപ്ഷനായി ഗെയിമിംഗ് തിരഞ്ഞെടുക്കുന്നുവെന്ന് എച്ച്പി ഇന്ത്യ ഗെയിമിംഗ് ലാന്‍ഡ്‌സ്‌കേപ്പ് റിപ്പോര്‍ട്ട് 2021.

ഇതില്‍ സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ മുന്‍പില്‍. ദക്ഷിണേന്ത്യയി ലുടനീളം 84 ശതമാനം സ്ത്രീകളാണ് ഗെയിമിംഗ് കരിയറായി തിര ഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത്,82 ശതമാനം പുരുഷന്മാരാണ് ഗെയി മിംഗ് കരിയര്‍ ഓപ്ഷനാക്കാന്‍ ആഗ്രഹിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം കൊച്ചിയില്‍ 56 ശതമാനം പേരും ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ഗെയിമിംഗ് പിസി വാങ്ങാന്‍ ചിലവാക്കുന്നുണ്ട്. ജോലി, പഠനം എന്നിവയില്‍ നിന്നുള്ള സ്‌ട്രെസ് കുറയ്ക്കുന്നതിനും പോസിറ്റീവായി ഇരിക്കുന്നതിനും 96 ശതമാനം സ്ത്രീകള്‍ ഗെയിമിം ഗിന് മുന്‍ഗണന നല്‍കുന്നു.

മാത്രമല്ല കൂടുതല്‍ പേരും മൊബൈലിനെ അപേക്ഷിച്ച് ഗെയിമിംഗി നായി പിസി ആണ് തിരഞ്ഞെടുക്കുന്നത്. ആക്ഷന്‍, അഡ്വഞ്ചര്‍ ഗെയി മുകള്‍ ഉള്‍പ്പെടുന്ന പിസി അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താ ക്കളായ 15 വയസിനും 40 വയസിനുമിടയിലുള്ള 1500 ഓളം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

”കഴിഞ്ഞ 18 മാസത്തിനിടയില്‍, പാന്‍ഡെമിക് നമുക്ക് വളരെയധികം സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും ഗെയിമിംഗ് ആളുകളുടെ അവരുടെ സമ്മര്‍ദ്ദം നിയന്ത്രിക്കാനും വിദൂരമായി കഴിയുന്നവര്‍ക്കു കുടുംബ മായും സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ സഹായിച്ചു.

കൂടുതല്‍ ഉപയോക്താക്കള്‍ ഗെയിമിംഗിനെ കൂടുതല്‍ ഗൗരവമായി എടുക്കുകയും അത് ഒരു പ്രൊഫഷണല്‍ അവന്യൂ ആയി കണക്കാക്കു കയും ചെയ്യുന്നു.

പിസി ഗെയിമിംഗ് വ്യവസായത്തോടുള്ള ഈ പോസിറ്റീവ് വികാരം കണ്ട് ഞങ്ങള്‍ സന്തുഷ്ടരാണ്, കൂടാതെ ഇന്ത്യയിലെ പിസി മാര്‍ക്ക റ്റിന്റെ രസകരമായ വളര്‍ച്ചാ ഘട്ടത്തിലാണ് ഞങ്ങള്‍ എന്ന് വിശ്വസി ക്കുന്നുവെന്ന് എച്ച്പി ഇന്ത്യ പേഴ്‌സണല്‍ സിസ്റ്റംസ് (കണ്‍സ്യൂമര്‍) ഹെഡ് നിതീഷ് സിംഗല്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*