കൊച്ചിയിലെ ഉന്നതനെതിരെ പോക്‌സോ കേസ്; കൊച്ചുമകളോട് ക്രൂരത
കൊച്ചിയിലെ ഉന്നതനെതിരെ പോക്‌സോ കേസ്; കൊച്ചുമകളോട് ക്രൂരത
കൊച്ചി : മൂന്നുവയസുള്ള കൊച്ചുമകളെ ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയില്‍ കൊച്ചിയിലെ ഉന്നതനെതിരെ പോക്‌സോ നിയമ പ്രകാരം കേസ്. നീതിന്യായ രംഗത്തെ ഉന്നതനെതിരെ പോക്‌സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്തിരിക്കുന്നത്.
കൊച്ചിയിലെ വസതിയില്‍ ജനുവരി പതിനാലിനാണ് സംഭവം. മകന്‍റെ മൂന്നുവയസ്സുള്ള കുഞ്ഞിന് നേരെയാണ് ലൈംഗീക അതിക്രമം ഉണ്ടായത്. ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ മാതാപിതാക്കള്‍ രാത്രി സ്വകാര്യ ആശുപതിയില്‍ ചികിത്സ തേടിയിരുന്നു.
കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ആണ് പരിശോധനയ്ക്ക് ശേഷം അതിക്രമം നേരിട്ടത് മനസ്സിലാക്കിയത്. ഇദേഹം ഈ വിവരം ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ അന്വേഷണത്തിനായി എറണാകുളം ടൌണ്‍ പോലീസിന് കൈമാറി.
പ്രതിയുടെ പേരെഴുതേണ്ട കോളത്തില്‍ പേര് പരാമര്‍ശിച്ചിട്ടില്ല. “ഇരയുടെ മുത്തച്‌ഛന്‍ (59 വയസ്)” എന്നു മാത്രമാണ് എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുള്ളത്. സബ് ഇന്‍സ്‌പെക്‌ടര്‍ വിബിന്‍ ദാസ് അന്നുതന്നെ എഫ്.ഐ.ആര്‍. റീ രജിസ്‌റ്റര്‍ ചെയ്‌തു. തുടര്‍നടപടിയുടെ ഭാഗമായി എഫ്.ഐ.ആര്‍. കോടതിയിലേക്കും അയച്ചിട്ടുണ്ട്.
Leave a Reply