ധോണിയുടെ വിരമിക്കല്‍; മത്സര ശേഷം പ്രതികരണവുമായി വിരാട് കോഹ്‌ലി

ധോണിയുടെ വിരമിക്കല്‍; മത്സര ശേഷം പ്രതികരണവുമായി വിരാട് കോഹ്‌ലി

ന്യൂസീലാന്‍ഡിനെതിരായ മത്സരത്തോടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തിലൊരു തീര്‍പ്പ് പറയേണ്ടത് ധോണി തന്നെയാണ്.

എന്നാല്‍ വ്യക്തമായ മറുപടി ഇതുവരെ ധോണി നല്‍കിയിട്ടില്ല. അതിനാല്‍ ടീം അംഗങ്ങള്‍ക്കിടയില്‍ തന്നെ ധാരണയില്ല. ഇന്നലെ മത്സര ശേഷം നടന്ന പത്രസമ്മേളനത്തിലും ധോണിയുടെ ഭാവിയെപ്പറ്റി ചോദ്യം വന്നു.

പക്ഷേ നായകന്‍ കോഹ്‌ലി പറഞ്ഞത്, ഭാവികാര്യങ്ങളെപ്പറ്റി ധോണി ഒന്നും പറഞ്ഞിട്ടില്ലെന്നാണ്. ലോകകപ്പിനുശേഷം ഇന്ത്യയുടെ വിന്‍ഡീസ് പര്യടനമാണ്, ധോണിയുടെ ഭാവി പരിപാടികളെക്കുറിച്ച് പലകാര്യങ്ങളും പുറത്തുവരുന്നുണ്ട്.

അദ്ദേഹം ഇതേക്കുറിച്ച് താങ്കളോടോ ടീമിനോടോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ഭാവികാര്യങ്ങളെക്കുറിച്ച് ധോണി ഒന്നും പറഞ്ഞിട്ടില്ലെന്ന കോഹ്‌ലിയുടെ മറുപടി. വിന്‍ഡീസ് പരമ്പരക്കുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment