കൊല്‍ക്കത്തയില്‍ കട കുത്തിത്തുറന്ന് സവാളമോഷണം; പണപ്പെട്ടി തൊട്ടില്ല!

രാജ്യവ്യാപകമായി സവാള വില വര്‍ധിച്ചതോടെ മോഷ്ടാക്കളുടെ ഇന്ത്യയിലെ മുഖ്യശ്രദ്ധ സവാളയിലേക്ക് തിരിയുന്നു. ഒരു കിലോ സവാളക്ക് 120 രൂപക്ക് മുകളിലാണ് ഇന്ത്യയില്‍ പലയിടങ്ങളിലും വില. പശ്ചിമബംഗാളിലെ കിഴക്കന്‍ മേദിനിപ്പുര്‍ ജില്ലയിലുള്ള കട കുത്തിത്തുറന്നു ചാക്ക് കണക്കിന് സവാള മോഷ്ടിച്ചവർ കടയിലെ പണപ്പെട്ടിയെ അവഗണിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല.

കടയുടമസ്ഥനായ അക്ഷയ് ദാസ് രാവിലെ കട തുറക്കാനെത്തിയപ്പോളാണ് സംഭവം അറിയുന്നത്. 50000 രൂപയുടെയെങ്കിലും സവാള മോഷണം പോയതായി അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*