‘ഉത്തരേന്ത്യൻ മോഡലിൽ’ കേരളം…കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു
‘ഉത്തരേന്ത്യൻ മോഡലിൽ’ കേരളം…കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു
കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു കൊന്നു.കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച് കൊന്നു. കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം.
മര്‍ദനമേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.ബംഗാൾ സ്വദേശിയായ മണിക് റോയ് ഇന്നലെ പണിസ്ഥലത്തു വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.ജൂൺ 24നാണ് അഞ്ചൽ ജംഗ്ഷനിൽ വെച്ച് മണിക്കിന് മർദനമേൽക്കുന്നത്.
സമീപത്തെ കടയിൽ നിന്ന് കോഴി വാങ്ങി പോവുകയായിരുന്ന ഇയാളെ മോഷണക്കുറ്റം ആരോപിച്ച് മർദിക്കുകയായിരുന്നു.തലക്കേറ്റ ക്ഷതമാണ് മരണത്തിനു കാരണം.ഇയാളെ മർദിച്ച ശശീന്ദ്രക്കുറുപ്പ് ആസിഫ് എന്നിവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Leave a Reply