കൊല്ലം ബൈപ്പാസില്‍ അപകടം; ഒരാള്‍ മരിച്ചു
കൊല്ലം ബൈപ്പാസില്‍ അപകടം; ഒരാള്‍ മരിച്ചു
കൊല്ലം: കൊല്ലം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം കെ എസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ കരീപ്ര അസിഫ് മന്‍സിലില്‍ ഷിഹാബ്ബുദ്ദീന്‍ (53) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.15 നാണ് അപകടം നടന്നത്.
ഇക്കഴിഞ്ഞ ആഴ്ചയാണ് കൊല്ലം ബൈപ്പാസ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. ബൈപ്പാസിലുണ്ടായ ആദ്യ അപകട മരണമാണിത്. പുലര്‍ച്ചെ ഡ്യൂട്ടിക്ക് പോകുമ്പോഴാണ് കൊല്ലം ചെങ്കോട്ട റോഡില്‍ അപകടം ഉണ്ടായത്.
ഷിഹാബ്ബുദ്ദീന്‍ കല്ലും താഴം ജംങ്ഷനനിലെ സിഗ്നല്‍ ലൈറ്റ് മറികടക്കുമ്പോള്‍ ബൈപ്പാസിലൂടെ അമിത വേഗതയില്‍ വന്ന ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. ബസ്സ് ഡ്രൈവറെ കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read >> പട്ടാള ട്രക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു
ഇടുക്കി: പട്ടാള ട്രക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു. നെടുംകണ്ടം ചേമ്പളം ചേനപ്പുര ജോസഫിന്‍റെ മകന്‍ റോബിന്‍(22) ആണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് റോബിന്‍ കരസേനയില്‍ ഡ്രൈവറായി പ്രവേശിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് റോബിന്‍ ഓടിച്ചിരുന്ന സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞത്. അപകട വിവരം കരസേന അധികൃതര്‍ വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ കരസേന സ്വീകരിച്ചു വരുന്നു. മാതാവ് സെലിന്‍,ഏക സഹോദരി റോസ്മി.
Leave a Reply