കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചടങ്ങില്‍ നിന്ന് രണ്ട് എംഎല്‍എമാരെ ഒഴിവാക്കി

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചടങ്ങില്‍ നിന്ന് രണ്ട് എംഎല്‍എമാരെ ഒഴിവാക്കി

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ബൈപ്പാസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് സ്ഥലം എം.എല്‍.എമാരായ രണ്ടുപേരെ ഒഴിവാക്കി.

ഇടതുപക്ഷത്തെ ഇരവിപുരം എം.എല്‍.എ എം. നൗഷാദ്. ചവറ എം.എല്‍.എ വിജയന്‍പിള്ള എന്നിവരെയാണ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ സ്ഥലം എം.എല്‍.എ അല്ലാത്ത ഒ.രാജഗോപാലിന് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിട്ടുണ്ട്.

കൊല്ലം എംഎല്‍എയായ മുകേഷിനേയും ക്ഷണിച്ചിട്ടുണ്ട്. എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, സുരേഷ് ഗോപി, വി മുരളീധരന്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. നാളെ വൈകുന്നേരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നത്.

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ബൈപ്പാസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് സ്ഥലം എം.എല്‍.എമാരായ രണ്ടുപേരെ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment