റിസോര്‍ട്ടിലെ കിണറ്റില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു

റിസോര്‍ട്ടിലെ കിണറ്റില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു

വര്‍ക്കല: റിസോര്‍ട്ടിലെ കിണറ്റില്‍ വീണ് ഡോക്ടര്‍ മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം പാപനാശത്തെ റിസോര്‍ട്ടിലെത്തിയ ഡോ. ജാസിം റഹിം(35) ആണ് മരിച്ചത്.

Also Read >> വെട്ടാന്‍ വന്നയാളെ കത്തി പിടിച്ചുവാങ്ങി ആശാ വര്‍ക്കര്‍ തിരിച്ചുവെട്ടി

റിസോര്‍ട്ടിന് പുറകിലെ നൂറടിയോളം താഴ്ചയുളള കിണറ്റിലാണ് കൊല്ലം മെഡി സിറ്റിയിലെ ത്വക് രോഗ വിദഗ്ദ്ധനായ ജാസിം റഹീം മരിച്ചത്.

Also Read >> അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു

ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സുഹൃത്തുക്കളും ഡോക്ടറും റിസോര്‍ട്ടില്‍ എത്തിയത്. രാത്രി 11.45ന് ഇവര്‍ തട്ടുകടയില്‍ ഭക്ഷണം കഴിച്ചശേഷം രാത്രി 2 മണിയോടെ റിസോര്‍ട്ടില്‍ മടങ്ങിയെത്തി.

Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍ 

മുറിയില്‍ നിന്നു ജാസിം റഹിം പുറത്തേക്കിറങ്ങിയതായി സുഹൃത്തുക്കള്‍ പറയുന്നു. ശബ്ദം കേട്ട് സുഹൃത്തുക്കള്‍ ഓടിയെത്തിയപ്പോഴാണ് കിണറ്റില്‍ വീണെന്ന് ബോധ്യമായത്. ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ:ഷബ്നം ഒരുമകനുണ്ട്. മാതാവ് ജമീല. സംസ്കാരം കൊട്ടാരക്കര മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply