Kollam Suicide News l News Today Kerala l Latest Kollam News l കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവ് കയറുപൊട്ടി കിണറ്റില്‍ വീണ് മരിച്ചു
കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവ് കയറുപൊട്ടി കിണറ്റില്‍ വീണ് മരിച്ചു
കൊല്ലം: കൊല്ലം പുത്തൂരില്‍ കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയറ് പൊട്ടി കിണറ്റില്‍ വീണ് യുവാവ് മരിച്ചു.ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുത്തൂര്‍ ആനക്കൊട്ടൂര്‍ അഭിലാഷ് ഭവനില്‍ അഭിലാഷാ(36)ണ് മരിച്ചത്.
രാവിലെ അഭിലാഷിനെ വീട്ടില്‍ കാണാത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കിണറിന്റെ പാലത്തില്‍ കയറ് പൊട്ടിയനിലയില്‍ കണ്ടത്.സമീപത്തായി അഭിലാഷിന്‍റെ ചെരുപ്പും കണ്ടതോടെ കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്.
Leave a Reply