സ്ത്രീവിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിക്ക് ജാമ്യം

സ്ത്രീവിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിക്ക് ജാമ്യം

ശബരിമല വിഷയത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ കൊല്ലം തുളസിക്ക് ജാമ്യം.കരുനാഗപ്പള്ളി മുന്‍സിപ്പല്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ജാമ്യം.

ചൊവ്വാഴ്ച്ച രാവിലെ ചവറ സി ഐക്ക് മുമ്പാകെ കീഴടങ്ങിയ കൊല്ലം തുളസി കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. പിന്നീട് അസുഖത്തിന്റെ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.

രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 12ന് ചവറയില്‍ ബിജെപിയുടെ പരിപാടിയില്‍ വെച്ചായിരുന്നു വിവാദ പ്രസംഗം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply