കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ജയില്‍ അധികൃതര്‍ ആശങ്കയില്‍?

കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ജയില്‍ അധികൃതര്‍ ആശങ്കയില്‍

കോഴിക്കോട് കൂടത്തായിലെ ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയായ ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍ മാനസിക അസ്വസ്ഥത കാണിച്ചതിനെ തുടര്‍ന്നാണ്‌ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നതായും പറയുന്നു.

ജയിലില്‍ എത്തിയത് മുതല്‍ ഇവര്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. ഒറ്റപ്പെടലും ആഢംബര ജീവിതത്തില്‍ നിന്ന് ജയിലിലെത്തിയതും ഇവരെ കടുത്ത മാസസ്സിക സമ്മര്‍ദത്തിലാക്കിയിരുന്നു.

മാനസിക സമ്മര്‍ദ ആത്മഹത്യാ പ്രവണതയും കാരണം ഇവര്‍ക്ക് കനത്ത സുരക്ഷയും കാവലുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇവരുടെ ആരോഗ്യ നിലയില്‍ പോലീസിന് കടുത്ത ആശങ്കയുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദവും ഇവര്‍ക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടെന്ന് ജോളി പരാതിപ്പെട്ടത് പ്രകാരമാണ് ജയില്‍ അധികൃതര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് ബീച്ചിലെ ജനറല്‍ ആശുപത്രിയിലാണ് ജോളിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*