കൂടത്തായി : ജോളിയുടെ സഹോദരങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്തി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ സഹോദരങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോസ്, ബാബു എന്നിവരുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മറ്റൊരു സഹോദരന്‍ നോബിള്‍, സഹോദരി ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റെ രഹസ്യമൊഴിയും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പോലിസ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതിനായി പോലിസ് അപേക്ഷ സമര്‍പ്പിക്കും.
Leave a Reply