കൂടത്തായി ഭാ​ഗത്ത് ഇതിന് മുൻപ് നടന്ന ദുരൂഹമരണങ്ങൾക്ക് ജോളിയുമായി ബന്ധം; വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാർ

കോഴിക്കോട്: വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന മലയോര ഗ്രാമമായ കൂടത്തായിയിലെ മരണപരമ്പരയുടെ ചുരുളുകള്‍ അഴിഞ്ഞപ്പോള്‍ ജോളിയുടെ ചെയ്തികളില്‍ കൂടത്തായി -എന്‍ഐടി ഭാഗത്ത് പരിഭ്രാന്തി പടരുന്നു. ജോളിയുമായി ബന്ധമുള്ള വീടുകളിലെ കുഴഞ്ഞു മരണങ്ങള്‍ക്ക് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഒട്ടനവധി മരണങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ കൂടത്തായി ഭാഗത്ത് നടന്നിട്ടുണ്ട്. ഇതിലുള്ള ജോളി ബന്ധം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൂടത്തായിയില്‌ കൂടത്തായിയില്‍ ജോളി ഒരു അസ്വസ്ഥതയായി നിറഞ്ഞു നില്‍ക്കുകയാണ്. ടോം തോമസിന്റെയും കുടുംബത്തിന്റെയും മരണങ്ങളില്‍ ഞങ്ങള്‍ക്ക് സംശയം തോന്നിയിരുന്നുവെന്ന് നാട്ടുകാര്‍ ഒരു പോലെ പറയുന്നു. തുടര്‍ച്ചയായ മരണങ്ങള്‍ എന്തുകൊണ്ട് ഇവിടെ സംഭവിക്കുന്നു എന്ന കാര്യത്തിലും ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. പക്ഷെ ടോം തോമസിന്റെ കുടുംബത്തിന് മരണം സംബന്ധിച്ചോ ജോളിയെയോ സംശയമുണ്ടായിരുന്നില്ല .

പക്ഷേ സ്വത്ത് സ്വത്ത് എന്നൊക്കെ പറയുമ്പോള്‍ അത്ര വലിയ സ്വത്ത് ടോമിന് ഉള്ളതായി ഞങ്ങള്‍ക്ക് അറിയില്ല. മുപ്പത് സെന്റോളം വസ്തുവുണ്ട്. അതില്‍ വലിയ വീടും. സ്വത്തിനു വേണ്ടി തന്നെയാണോ ഈ കൊലപാതകങ്ങള്‍ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് തന്നെ സംശയമുണ്ട്. എന്തായാലും കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വെളിയില്‍ വരാനുണ്ടെന്നും നാട്ടുകാര്‍ പറയുന്നു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment