സന്നിധാനത്തേക്ക് കൂടുതല്‍ യുവതികളെത്തിക്കും; നവോത്ഥാന കേരള കൂട്ടായ്മ
സന്നിധാനത്തേക്ക് കൂടുതല്‍ യുവതികളെത്തിക്കും; നവോത്ഥാന കേരള കൂട്ടായ്മ
പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് കൂടുതല്‍ യുവതികളെത്തിക്കുമെന്ന് നവോത്ഥാന കേരള കൂട്ടായ്മ. സംഘാടകന്‍ ശ്രേയസ് കണാരനാണ് അടുത്തയാഴ്ച രണ്ട് യുവതികളെ ശബരിമലയില്‍ എത്തിക്കുമെന്ന് പറയുന്നത്.
Also Read >> നടന്‍ സൗബിന്‍ സാഹീറിനെതിരെ കേസ്; അറസ്റ്റ് ചെയ്തു
ബിന്ദുവിനും കനക ദുര്‍ഗയ്ക്കും പിന്തുണ നല്‍കിയതും ഈ കൂട്ടായ്മയായായിരുന്നു. ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ വ്യാപകമായ ആക്രമണങ്ങളാണ് സംസ്ഥാനത്തുടനീളം.
പത്തനംതിട്ട അടൂരില്‍ വീടുകള്‍ക്കുനേരെയും അക്രമികള്‍ വ്യാപക ആക്രമണം നടത്തി 50ഓളം വീടുകള്‍ക്കുനേരെയാണ് രാത്രിയില്‍ ആക്രമണം ഉണ്ടായത്.
തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രതയും കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രതയും പുലര്‍ത്താന്‍ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ എറണാകുളം ജില്ലയില്‍ പൊലീസ് 228 പേരെ അറസ്റ്റ് ചെയ്തു. 31 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമങ്ങളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ക്കെതിരെ നടപടികളുണ്ടായേക്കുമെന്നാണ് സൂചന.
Leave a Reply