മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് സജി തൂങ്ങിമരിച്ചു
കോതമംഗലം: പരപുരുഷ ബന്ധം സംശയിച്ച് ഭാര്യയെ മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന ഭര്‍ത്താവ് സജി തൂങ്ങിമരിച്ചു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ താമസിച്ചിരുന്ന വാടക വീടിന്‍റെ പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഇവരുടെ രണ്ട് മക്കളുടെ മുന്നിലിട്ടാണ് ഭര്‍ത്താവ് പ്രിയയെ കഴുത്തിലും നെഞ്ചിലും വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം സജി ഒളിവില്‍ പോവുകയായിരുന്നു. ഇരുവരും പ്രണയച്ച് വിവാഹം കഴിച്ചവരാണ്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചി മണിക്കാണ് സംഭവം നടന്നത്. അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പ്രിയയുടെ പിന്നിലൂടെ ചെന്ന് വെട്ടുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും സജിയുടെ മൊബൈല്‍ ഫോണും സംഭവ സ്ഥലത്ത് നിന്നും പോലീസിന് ലഭിച്ചിരുന്നു.
Also Read >> നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍; യുവതീ പ്രവേശനത്തില്‍ പ്രതിഷേധം വ്യാപിക്കുന്നു
ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശബരിമല കര്‍മ്മ സമിതി.
ശബരിമലയില്‍ ആചാര ലംഘനം നടന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply