കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയര്‍ അന്തരിച്ചു
കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയര്‍ അന്തരിച്ചു

മലപ്പുറം: കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ആയുര്‍ വേദ ആചാര്യനുമായ ഡോ. പി.കെ. വാരിയര്‍ അന്തരിച്ചു. 100 വയ സ്സായിരുന്നു.

1921ലാണ് പി.കെ. വാര്യരുടെ ജനനം. 1942ല്‍ കോളജ്​ വിട്ട്​ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി. 1945ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി.

‘സ്​മൃതിപര്‍വം’ എന്ന അദ്ദേഹത്തിന്‍റെ ആത്മകഥയ്ക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. നിരവധി പുസ്തകങ്ങള്‍ അദേഹം രചിച്ചിട്ടുണ്ട്. സെന്‍റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്‍റ്​സ് റിസര്‍ച്ചി​ന്‍റെ (സി.എം.പി.ആര്‍) പ്രോജക്‌ട് ഓഫിസര്‍കൂടിയാണ്​ അദ്ദേഹം.

1999ല്‍ പത്മശ്രീ, 2010ല്‍ പത്മഭൂഷണ്‍ തുടങ്ങി നിരവധി ബഹുമതികള്‍ രാജ്യം അ​ദ്ദേഹത്തിന്​ നല്‍കി. 1987ല്‍ കോപ്പന്‍ഹേഗനില്‍നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ അവാര്‍ഡ് കരസ്​ഥമാക്കി. 1999ല്‍ കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിച്ചു.

കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ്​ ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യര്‍, കെ. വിജയന്‍ വാര്യര്‍ (പരേതന്‍), സുഭദ്ര രാമചന്ദ്രന്‍ എന്നിവര്‍ മക്കളാണ്​.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*