കൊട്ടാരക്കര വാഹനാപകടം: കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധ

കൊട്ടാരക്കര വാഹനാപകടം: കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധ

കൊട്ടാരക്കര വയക്കലില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാള്ച ഗതാഗത കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

വാഹനങ്ങളുടെ വേഗത, ദൂരെ നിന്നുള്ള കാഴ്ചകുറവ്, വാഹനങ്ങള്‍ ഓടിച്ചിരുന്നവരുടെ ശ്രദ്ധകുറവ് എന്നിവ പരിശോധിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഗതാഗത വകുപ്പിന്റെ പ്രത്യേക സംഘം അപകടസ്ഥലത്ത് എത്തി പരിശോധന തുടങ്ങി. അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളും പരിശോധിച്ചു. സമീപവാസികളില്‍ നിന്നും മൊഴി ശേഖരിച്ചു.

വാഹനങ്ങള്‍ ഓടിച്ചവരുടെ ഭാഗത്ത് ശ്രദ്ധകുറവ് ഉണ്ടായിരുന്നു എന്നാണ് നാട്ടുകാരും പറയുന്നത്. ഈ സ്ഥലത്ത് അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment