കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: പൊള്ളലേറ്റ നാല് പേരുടെ നില ഗുരുതരം

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: പൊള്ളലേറ്റ നാല് പേരുടെ നില ഗുരുതരം

കൊട്ടാരക്കര വാളകത്ത് കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്‌സിംഗ് വാഹനവും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ പ്രകാശന്‍, കണ്ടക്ടര്‍ സജീവന്‍, എന്നിവര്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നുള്ള തിരുവനന്തപുരം-കൊട്ടാരക്കര സൂപ്പര്‍ഫാസ്റ്റ് കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങള്‍ക്കും തീപിടിച്ചു. രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു.

അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment