പുത്തൂരിൽ അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍
ശ്രീജിത്ത് പേരുകാരുടെ കഷ്ട്ടകാലം മാറുന്നില്ല ; സദാചാരക്കാരുടെ കയ്യില്‍ നിന്നും പോലീസ് രക്ഷിച്ചെങ്കിലും യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍
കൊട്ടാരക്കര : പുത്തൂരില്‍ അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുവത്തൂര്‍ കാര്‍ഷിക വിപണിക്ക് സമീപം ആണ് കണ്ടെത്തിയത്. .ട്രയിന്‍ കയറി തലയും ഉടലും വേര്‍പെട്ട നിലയിലയിലായിരുന്നു.മാതാപിതാക്കൾ മരിച്ചു പോയ ശ്രീജിത്ത് വീട്ടില്‍ ഒറ്റയ്ക്ക് ആയിരുന്നു താമസം.
കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ ശ്രീജിത്ത് ഒരു യുവതിയുമായി എത്തിയിരുന്നു.അനാശാസ്യം നടത്തിയെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും കൂടി യുവതിക്കൊപ്പം വീട്ടില്‍ നിന്നും ശ്രീജിത്തിനെ പിടികൂടി.നാട്ടുകാര്‍ പുത്തൂര്‍ പോലീ സിൽ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തു എത്തിയുവതിയെ വീട്ടില്‍ അറിയിച്ചു മടക്കി വിട്ടിരുന്നു.
Leave a Reply
You must be logged in to post a comment.