കെവിന്‍ കേസ്; എ എസ് ഐ യെ പിരിച്ചുവിട്ടു; എസ് ഐക്കും പണി പോകും

കെവിന്‍ കേസ്; എ എസ് ഐ യെ പിരിച്ചുവിട്ടു; എസ് ഐക്കും പണി പോകും

കോട്ടയം: കോട്ടയം കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ പ്രതികളെ സഹായിച്ച എ എസ് ഐ യെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു.

ഗാന്ധിനഗര്‍ എ എസ് ഐ ടി എം ബിജുവിനെയാണ് പോലീസ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. പ്രതികളില്‍ നിന്നും കോഴ സഹായിച്ചതിനാണ് വാങ്ങിയതിനാണ് നടപടി.

സസ്പെന്‍ഡ് ചെയ്യപ്പെട്ട ഗാന്ധിനഗര്‍ മുന്‍ എസ് ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

എറണാകുളം റേഞ്ച് ഐ ജി വിജയ്‌ സാക്കറെയാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. ഇവരോടൊപ്പം കോഴ കൈപ്പറ്റിയ പോലീസ് ഡ്രൈവര്‍ അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ ഇന്ക്രിമെന്റ് പിടിച്ചുവെയ്ക്കും.

മകളെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.

ഈ കേസിന്റെ വിചാരണ നടക്കുകയാണ്. കേസിലെ മുഖ്യ പ്രതിയായ സാനു ചാക്കോയില്‍ നിന്ന് കോഴ വാങ്ങി കെവിനെ കൊലപ്പെടുത്താന്‍ സഹായിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടി ഉണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply