കോട്ടയത്തെ കെവിന്റെ കൊലപാതകം ദുരഭിമാനം മൂലമെന്ന് കോടതി
കോട്ടയത്തെ കെവിന്റെ കൊലപാതകം ദുരഭിമാനം മൂലമെന്ന് കോടതി Kevin murder case
Kevin murder case 2018 മെയ് 27നാണ് കോട്ടയം സ്വദേശി കെവിനെന്ന യുവാവിന്റെ മൃതദേഹം പുനലൂരിന് സമീപം ആറ്റിൽ കാണപ്പെട്ടത്.പുനലൂർ സ്വദേശിനി നീനവുമായി കെവിൻ പ്രണയത്തിലായിരുന്നു. എന്നാൽ താഴ്ന്ന ജാതിയിൽപ്പെട്ട കെവിനുമായുള്ള വിവാഹത്തിന് നീനുവിന്റെ വീട്ടുകാർ തയ്യാറായിരുന്നില്ല.
ദുരഭിമാന കൊലപാതകമായിരുന്നു ഇതെന്ന് പോലീസിനും നാട്ടുകാർക്കും ബോധ്യമായിരുന്നു. പ്രോസ്‌ക്യൂഷൻ ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചാണ് കെവിൻ വധം ദുരഭിമാന കൊലപാതകമാണെന്ന നിഗമനത്തിൽ കോടതി എത്തിയത്.
നീനുവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കെവിനെ കൊലപ്പെടുത്താനുള്ള കാരണമായി കോടതി കണ്ടെത്തി. വിചാരണ നടപടികൾ ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.നീനുവിന്റെ അച്ഛനും അമ്മയും സഹോദരനും കേസിലെ പ്രതികളാണ്
Leave a Reply
You must be logged in to post a comment.