ശ്രമം വിജയിച്ചില്ല: നാഗമ്പടം പഴയ മേല്‍പ്പാലം പൊളിക്കുന്നത് മാറ്റിവെച്ചു

ശ്രമം വിജയിച്ചില്ല: നാഗമ്പടം പഴയ മേല്‍പ്പാലം പൊളിക്കുന്നത് മാറ്റിവെച്ചു

നാഗമ്പടത്തെ പഴയ മേല്‍പ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം തല്‍ക്കാലത്തേയ്ക്ക് ഉപേക്ഷിച്ചു. ചെറുസ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടത്തോടെയാണ് ശ്രമം ഇന്നത്തേയ്ക്ക് ഉപേക്ഷിച്ചത്.

രാവിലെ 11നാണ് പാലം പൊളിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടത്. വൈകുന്നേരം അഞ്ചിന് രണ്ടാം ശ്രമവും പരാജയപ്പെട്ടു. പാലം പൊളിക്കുന്നതിനുള്ള പുതിയ തീയതിയും രീതിയും പിന്നീട് തീരുമാനിക്കും.

ശ്രമം ഉപേക്ഷിച്ചതിനെ തുടര്‍ന്ന്, കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. രാവിലെ ഒന്‍പത് മണി മുതല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിരോധിച്ചിരുന്നു. തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് , തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply