വിദേശ വനിതയെ ദിവസങ്ങളോളം തടവില്‍ വെച്ച് പീഡിപ്പിച്ചു ; ടൂറിസം വകുപ്പും പോലീസും ഒത്തുകളിച്ചെന്ന് ആന്‍ഡ്രൂസ്
വിദേശ വനിതയെ ദിവസങ്ങളോളം തടവില്‍ വെച്ച് പീഡിപ്പിച്ചു ; വിദേശ വനിതയുടെ കൊലപാതകത്തില്‍ ദുരൂഹത; ടൂറിസം വകുപ്പും പോലീസും ഒത്തുകളിച്ചെന്ന് ആന്‍ഡ്രൂസ്
കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലപ്പെട്ട വിദേശവനിതയുടെ ഭര്‍ത്താവായ ആന്‍ഡ്രൂസാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
നേരത്തെ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്‍ഡ്രു മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. കൊല്ലപ്പെട്ട വനിതയുടെ സഹോദരി സ്വദേശത്തേക്ക് മടങ്ങിയിട്ടും ആന്‍ഡ്രു കേരളത്തില്‍ത്തന്നെ തുടരുകയാണ്. ഭാര്യയുടെ മരണത്തില്‍ ഇനിയും ദുരൂഹതകള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ഇയാളുടെ നിലപാട്.
കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. മൃതദേഹത്തിന് 25 ദിവസത്തോളം പഴക്കമുണ്ടായിരുന്നു. കാണാതായതിന്റെ അഞ്ചാമത്തെ ദിവസമാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് നിഗമനം. പോസ്റ്റ്മോര്‍ട്ടത്തില്‍ യുവതി ബലാത്സംഗത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു.
യുവതിയെ ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത് എന്നും പിന്നില്‍ നിഗൂഢ ശക്തികള്‍ ഉണ്ടെന്നും ആന്‍ഡ്രൂസ് ആരോപിക്കുന്നു. കേസില്‍ നാല് പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നുവെങ്കിലും രണ്ട് പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടി ഇല്ലെന്നും പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
Leave a Reply