കോഴഞ്ചേരി പാലം: ഒരു മാസത്തിനകം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും

കോഴഞ്ചേരി പാലം: ഒരു മാസത്തിനകം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും

കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ അവലോക യോഗം ചേര്‍ന്നു.

ഫെബ്രുവരി 20 ന് അകം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും പിഡബ്ല്യൂഡി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സ്ഥല സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കണമെന്നും ഓണ്‍ലൈനായി ചേര്‍ന്ന യോഗം തീരുമാനിച്ചു.

കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വീണാ ജോര്‍ജ് പൊതുമരാമത്ത് വകുപ്പു മന്ത്രിക്ക് കത്തുനല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കെആര്‍എഫ്ബി ചീഫ് എഞ്ചിനീയര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply