കോഴിക്കോട് സ്വദേശി നാട്ടിലേയ്ക്ക് പോരാനിരിക്കെ ബഹ്റൈനില്‍ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട് സ്വദേശി നാട്ടിലേയ്ക്ക് പോരാനിരിക്കെ ബഹ്റൈനില്‍ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ കുഴഞ്ഞുവീണു മരിച്ചു. ചികിത്സക്കായി നാട്ടിലേയ്ക്ക് പോരാനിരിക്കെയാണ് മണിയൂര്‍ സ്വദേശി സജിത്കുമാര്‍ (47) കുഴഞ്ഞുവീണു മരിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ബഹ്റൈനിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ ചികിത്സിച്ചിരുന്നു.
തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലോയ്ക്ക് പോരാനിരിക്കെയാണ് ദാരുണ സംഭവം. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
Leave a Reply