കൊടുംചൂട് ഒരാഴ്ച്ച കൂടി; കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് സൂര്യതാപമേറ്റു

കൊടുംചൂട് ഒരാഴ്ച്ച കൂടി; കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് സൂര്യതാപമേറ്റു

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുകയാണ്. ഒഴാഴ്ച കൂടി കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ ഇന്ന് മാത്രം ഏഴ് പേര്‍ക്ക് സൂര്യതാപമേറ്റു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി ആണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം ഏഴ് മുതല്‍ ഇതു വരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ സൂര്യതാപമേറ്റു ചികിത്സ തേടിയവരുടെ എണ്ണം 40 ആയി.

ഇതുവരെ മത്സ്യവില്‍പനക്കാര്‍, കര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, പ്രായമായവര്‍, പോലീസുകാര്‍, എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്.

നിരവധിയാളുകള്‍ക്ക് സൂര്യാതാപവും സൂര്യാഘാതവും ഏല്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ലോ കോളജിലെ എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നല്‍കിയിരുന്നു. പരീക്ഷാ തീയതി നീട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ക്കും പരീക്ഷ കണ്‍ട്രോളര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*