റിമാന്റിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് പത്രിക സമര്‍പ്പിക്കാന്‍ അനുമതി

റിമാന്റിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് പത്രിക സമര്‍പ്പിക്കാന്‍ അനുമതി

ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബുവിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതി അനുമതി. റാന്നി കോടതിയാണ് അനുമതി നല്‍കിയത്.

ജയിലറുടെ മുമ്പില്‍ വച്ച് നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പ് വയ്ക്കുന്നതിനായി കേസ് പരിഗണിച്ച റാന്നി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിറക്കുകയായിരുന്നു.

പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. ഇതോടെ പ്രകാശ് ബാബു ജയിലില്‍നിന്നു നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ട് പ്രവര്‍ത്തകര്‍ വഴി പത്രിക സമര്‍പ്പിക്കും.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നതിനു മുന്നോടിയായി ജാമ്യം തേടുവാന്‍ കഴിഞ്ഞ 28-നാണ് പ്രകാശ് ബാബു പമ്പ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. അവിടെനിന്ന് റാന്നി കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇതോടെ അഭിഭാഷകനായ ഹരികുമാര്‍ മുഖേന നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാന്‍ അനുവാദം നല്‍കണമെന്ന് പ്രകാശ് ബാബു ആവശ്യപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply