സ്റ്റെന്റ് വിതരണം നിര്‍ത്തുന്നു: കോഴിക്കോട് മെഡി.കോളേജില്‍ ഹൃദയശസ്ത്രക്രിയ മുടങ്ങാന്‍ സാധ്യത

കോടികളുടെ കുടിശ്ശിക തീര്‍ക്കതിനാല്‍ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കുള്ള സ്റ്റെന്റിന്റെ വിതരണം നിര്‍ത്തിവെക്കാന്‍ ഒരുങ്ങുന്നു. അതേസമയം സ്റ്റെന്റിന്റെ വിതരണം നിര്‍ത്തുന്നതോടെ മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ മുടങ്ങിയേക്കും.

ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വിതരണക്കാര്‍ ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കി. ഈ മാസം പത്തിനകം കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ നിലവില്‍ നല്‍കിയിട്ടുള്ള സ്റ്റെന്റ് തിരിച്ചെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിണ്ട്.

കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സ്റ്റെന്റ് നല്‍കിയതില്‍ 30 കോടിയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 16 കോടിയും കുടിശ്ശികയുണ്ട്. ട്രൈബല്‍ ഫണ്ട് വഴി സ്റ്റെന്റ് നല്‍കിയതില്‍ 2014 മുതലുള്ള കുടിശ്ശികയും നല്‍കിയിട്ടില്ല. ഈ കുടിശിക തീര്‍ക്കാതെ സ്റ്റെന്റ് വിതരണം ചെയ്യില്ലെന്ന നിലപാടിലാണ് വിതരണക്കാരുടെ സംഘടന.

സ്റ്റെന്റ് വിതരണ കമ്പനികള്‍ക്ക് സംസ്ഥാനത്തില്‍ ഏറ്റവുമധികം കുടിശ്ശിക വരുത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളേജാണ്. അതേസമയം, കുടിശ്ശിക തീര്‍ക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഹൃദയശസ്ത്രക്രിയകള്‍ക്ക് നിലവില്‍ തടസ്സം ഉണ്ടാകില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment