രംഗീലയില്‍ സണ്ണി ലിയോണിന് നായകന്‍ മലയാളികളുടെ കൃഷ്

രംഗീലയില്‍ സണ്ണി ലിയോണിന് നായകന്‍ മലയാളികളുടെ കൃഷ്

മലയാളി പ്രക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സിനിമാലോകം. സണ്ണിലിയോണിന്റെ മലയാള ചിത്രത്തില്‍ നായകന്‍ മലയാളിയായ കൃഷ് മേനോനാണ്. സുഗീതിന്റെ കിനാവള്ളിയാണ് കൃഷ് മേനോന്റെ ആദ്യ മലയാള സിനിമ.

മലയാളിയാണെങ്കിലും തമിഴ് സിനിമാരംഗത്താണ് കൃഷ് സജീവമായത്. ഗൗതം മേനോന്റെ ചിത്രങ്ങളിലാണ് കൃഷ് ഏറെയും അഭിനയിച്ചിട്ടുള്ളത്.

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെതന്നെ പുറത്തു വിട്ടിരുന്നു.

സുരാജ് വെഞ്ഞാറന്‍മൂട്, സലിം കുമാര്‍, ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, രമേഷ് പിഷാരാടി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാക്ക്വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment