KRMU പയ്യന്നൂർ മേഖലകമ്മിറ്റി ഓഫീസ് തുറന്നു

KRMU പയ്യന്നൂർ മേഖലകമ്മിറ്റി ഓഫീസ് തുറന്നു




KRMU പയ്യന്നൂർ മേഖലകമ്മിറ്റി ഓഫീസിന്റെയും അംഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പാക്കുന്ന സ്വാശ്രയ സംഘത്തിന്റെയും ഉദ്ഘാടനം സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി വി സൈദ് നിർവ്വഹിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു മേഖല കമ്മിറ്റി ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രതിസദ്ധിഘട്ടങ്ങളിൽ അംഗങ്ങൾക്ക് താങ്ങും തണലുമാക്കുന്ന സ്വാശ്രയ സംഘം ആരംഭിക്കുന്നതും ആദ്യം പയ്യന്നൂരിൽ ആണ്.

മാധ്യമ പ്രവർത്തകരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള ഇത്തരം വേറിട്ട പ്രവർത്തനങ്ങൾ ആണ് കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയനെ മറ്റു സംഘടനകളിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അധികാരം അല്ല സേവന മനോഭാവമാണ് നമുക്ക് വേണ്ടതെന്നും അതിനുള്ള ഉദാഹരണങ്ങളാണ് പയ്യന്നൂരിൽ നടക്കുന്ന സംഘടനാ പ്രവർത്തനങ്ങൾ എന്നും സംസ്ഥാന പ്രസിഡൻ്റ് മനുഭരത് പറഞ്ഞു.

പരിപാടിയാൽ ജില്ലാ പ്രസിഡൻ്റ് മനോജ് ചെറുപുഴ, പീറ്റർ ഏഴിമല ,എം. പ്രജിത്ത്, രജീഷ് കുളങ്ങര, വി.വിനീഷ എന്നിവർ സംസാരിച്ചു. അംഗങ്ങൾക്കുള്ള വിഷുക്കോടി വിതരണം ജീവകീയം ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ കെ.ജയരാജ് ചടങ്ങിൽ നിർവ്വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*